KSDLIVENEWS

Real news for everyone

വയനാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി കേരളത്തിൽ, ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു

SHARE THIS ON

കണ്ണൂർ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ശനിയാഴ്ച രാവിലെ 11.10-ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ.പി അബ്ദുള്ളക്കുട്ടി, സി.കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സ്വീകരണത്തിന് ശേഷം 11.17-ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ്ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!