KSDLIVENEWS

Real news for everyone

വിഷം കഴിച്ചു, പിന്നാലെ സ്വയം കാറോടിച്ച് ആശുപത്രിയിലെത്തി; ചികിത്സയിലിരുന്ന കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു

SHARE THIS ON

കാസർകോട്: വിഷം കഴിച്ച ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിലെത്തി ചികിത്സ നേടിയ കലക്ട്രേറ്റ് ജീവക്കാരി മരിച്ചു. കാസർകോട് ചെങ്കള സ്വദേശിനി ആശാലതയാണ് മരിച്ചത്. കാസർകോട് കലക്ട്രേറ്റിൽ എൻഡോസൾഫാൻ സെല്ലിലെ ജീവനക്കാരിയായിരുന്നു മരിച്ച ആശാലത.

ആഗസ്റ്റ് ഏഴിന് ഓഫിസിൽ വെച്ചാണ് ആശാലത വിഷം കഴിച്ചതെന്നാണ് വിവരം. തുടർന്ന് സ്വയം വാഹനമോടിക്ക് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ആഗസ്റ്റ് ഒമ്പതിനാണ് യുവതി മരണപ്പെടുന്നത്.

കാസർകോട് കലക്ട്രേറ്റിലെ റവന്യൂ വകുപ്പിൽ ജോലിചെയ്തിരുന്ന ആശാലതയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തെത്തുടർന്നുള്ള മാനസിക സമ്മർദമാണ്‌ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഭരണാനുകൂല സംഘടനകളുടെയും സർക്കാറിന്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. യാതൊരു മാനദണ്ഡവും പാലിക്കാതെ, തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുന്നു. സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ഈ രീതി നിർബാധം തുടരുകയാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!