KSDLIVENEWS

Real news for everyone

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാനുള്ള ബുദ്ധിമുട്ടറിയിച്ച് ഇന്ത്യന്‍ താരങ്ങള്‍; മത്സരം മാറ്റിവച്ചേക്കും

SHARE THIS ON

മാഞ്ചസ്റ്റര്‍: ഇന്ന് നടക്കേണ്ട ഇംഗ്ലണ്ട്- ഇന്ത്യ അവസാന ടെസ്റ്റ് മാറ്റിവച്ചു. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ബിസിസിഐ അറിയിക്കുകയായിരുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

രണ്ട് ദിവസം വൈകി മത്സരം തുടങ്ങാനാണ് ആലോചന. എന്നാല്‍ ഇക്കാര്യം ഇംഗ്ലീഷ് ബോര്‍ഡോ ബിസിസിഐയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി അടക്കം ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ നാല് പേര്‍ക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് ആശങ്ക സൃഷ്ടിച്ചിരുന്നു. 

മാഞ്ചസ്റ്ററില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങേണ്ടത്. ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത കുറവാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഞ്ചാം ടെസ്റ്റ് സമനിലയിലായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മാഞ്ചസ്റ്ററില്‍ തോല്‍വി ഒഴിവാക്കിയാല്‍ ഓസ്ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാവാന്‍ വിരാട് കോലിക്ക് കഴിയും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!