KSDLIVENEWS

Real news for everyone

ഒരു ബ്ലോക്കില്‍ നിന്ന് ഒരു നേതാവ്; 280 അംഗ കെപിസിസി ഭാരവാഹിക പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കെപിസിസി സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ആദ്യം അയച്ച പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയിച്ചിരുന്നു.

ഒരു ബ്ലോക്കില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ യുവാക്കളും വനിതകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒപ്പം, ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് അയച്ചത്. പുതിയ പട്ടികയിലുള്ള 280 പേര്‍ക്കാകും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടാകുക.

ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കുമെന്നും ചരിത്ര സംഭവമായി ജാഥ മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്ന് പട്ടികയ്ക്ക് അംഗീകാരം ലഭിച്ച കാര്യം അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് മൊത്തത്തില്‍ ഒരു ഉണര്‍വ് സമ്മാനിക്കുന്നതാകും യാത്രയെന്ന് പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!