ഖത്തറില്‍ 230 പേര്‍ക്ക് കൂടി കോവിഡ് ; 243 പേർക്ക് മുക്തിയും ; ഒരു മരണം.

ദോഹ ഖത്തറിൽ വീണ്ടും കോവിഡ് -19 മരണം . 24 മണിക്കൂറിനിടെ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 233 ആയി . വിദേശത്ത് നിന്നെത്തിയ 43 പേരുൾപ്പെടെ 230 പേർക്ക് കോവിഡ് പോസിറ്റീവ് . 243 പേർ കോവിഡ് മുക്തരായി . 64 വയസ്സുകാരനാണ് മരണമടഞ്ഞത് . നിലവിൽ 2,697 പേരാണ് കോവിഡ് പോസിറ്റീവ് . 39 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് . സുഖം പ്രാപിച്ചവരുടെ ആകെഎണ്ണം 1,31,733 എത്തി . 10,466 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,25,505 ആയി . ഇവരിൽ 1,34,663 പേരാണ് കോവിഡ് പോസിറ്റീവ് ആയത് .

