സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടയിൽ വീണ്ടും 400ന് മുകളിൽ ;
471 പുതിയ കോവിഡ് രോഗികൾ ; 493 പേർക്ക് മുക്തി, 17 മരണം

റിയാദ് : സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ പ്രതിദിന എണ്ണം രണ്ടാഴ്ചക്കിടയിൽ വീണ്ടും 400 ന് മുകളിലായി . ചൊവ്വാഴ്ച 471 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് . രോഗബാധിതരിൽ 493 പേർ കൂടി സുഖം പ്രാപിച്ചു . 17 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു . ആകെ കേസുകളുടെ എണ്ണം 351455 ആയി . രോഗമുക്തരുടെ ആകെ എണ്ണം 338281 ആയി ഉയർന്നു . ആകെ മരണസംഖ്യ 5576 ആയി . 7598 പേർ രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റും ചികിത്സയിൽ കഴിയുന്നു . ഇതിൽ 794 പേർ ഒരുതരാവസ്ഥയിലാണ് . ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് . രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു . മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു .മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ് , 66 . റിയാദ് 60 , മക്ക 36 , ജിദ്ദ 26 , ബുറൈദ 22 , ഹുഫൂഫ് 18 , ഹാഇൽ 18 , ഖമീസ് മുശൈത് 16 , ബൽജുറൈഷി 10 , മഹദ് അൽദഹബ് 10 , മിദ്ബ് 8 , ഉനൈസ 8 , ദമ്മാം 8 , മഖ്വ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം .

