KSDLIVENEWS

Real news for everyone

ബിരിയാണിയൊക്കെ ഇഷ്ടപ്പെട്ടല്ലോ?; എന്നാല്‍ ബൈ ബൈ; പാകിസ്ഥാനെ ട്രോളി സെവാഗ്

SHARE THIS ON

ലോകകപ്പില്‍ ഇനിയും ഒരു മത്സരം പാകിസ്താന് മുന്‍പിലുണ്ടെങ്കിലും ന്യൂസിലന്‍ഡിന്റെ നെറ്റ്റണ്‍റേറ്റ് മറികടക്കാന്‍ സാധ്യത കുറവായതിനാല്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ മങ്ങി കഴിഞ്ഞു. സെമി പ്രതീക്ഷകള്‍ പാകിസ്താന് മുന്‍പില്‍ അടയുമ്പോൾ ട്രോളുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തി. ബിരിയാണിയും ആതിഥേയത്വവുമെല്ലാം ഇഷ്ടപ്പെട്ടല്ലോ എന്ന് പറഞ്ഞാണ് സെവാഗിന്റെ പരിഹാസം.

ബൈ ബൈ പാകിസ്താൻ എന്നെഴുതിയാണ് സെവാഗിന്റെ ഇൻസ്റ്റാഗ്രാമിലെ ട്രോള്‍. നിങ്ങള്‍ ബിരിയാണിയും ആതിഥേയത്വവും ആസ്വദിച്ചെന്ന് കരുതുന്നു. നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു, സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏകദിന ലോകകപ്പിലെ സെമി പ്രതീക്ഷകള്‍ പാകിസ്ഥാന് മുന്‍പില്‍ അടയുമ്പോള്‍ ട്രോളുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ബിരിയാണിയും ആതിഥേയത്വവുമെല്ലാം ഇഷ്ടപ്പെട്ടല്ലോ എന്ന് പറഞ്ഞാണ് സെവാഗിന്റെ പരിഹാസം. ലോകകപ്പില്‍ ഇനിയും ഒരു മത്സരം പാകിസ്ഥാന് മുന്‍പിലുണ്ടെങ്കിലും ന്യൂസിലന്‍ഡിന്റെ നെറ്റ്റണ്‍റേറ്റ് മറികടക്കാന്‍ സാധ്യത കുറവായതിനാല്‍ പാകിസ്ഥാന്റെ പ്രതീക്ഷകള്‍ മങ്ങി കഴിഞ്ഞു. 

ബൈ ബൈ പാകിസ്ഥാന്‍ എന്നെഴുതിയാണ് സെവാഗിന്റെ ട്രോള്‍. നിങ്ങള്‍ ബിരിയാണിയും ആതിഥേയത്വവും ആസ്വദിച്ചെന്ന് കരുതുന്നു. നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു, സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് തോല്‍വിയുമാണ് പാകിസ്ഥാന്‍ നേടിയത്. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നെറ്റ്റണ്‍റേറ്റ് +0.036. 

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയോട് ജയിച്ചാണ് പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക് ടീമിന്റെ താളം തെറ്റി. അഫ്ഗാനിസ്ഥാന് മുന്‍പിലും പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത് ബാബര്‍ അസമിനും സംഘത്തിനും തിരിച്ചടിയായി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!