തദ്ദേശ തെരഞ്ഞെടുപ്പ് ;
ജില്ലയിൽ 924 വാഹനങ്ങൾ സജ്ജം

കാസർഗോഡ് : ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികൾ കൊണ്ടുപോകുന്നതിനും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്ക് യാത്രചെയ്യുന്നതിനുമായി 924 വാഹനങ്ങൾ സജ്ജമായി.
മഞ്ചേശ്വരം-139, കാസർകോട്, കാറഡുക്ക-128, പരപ്പ-129, നീലേശ്വരം-109, കാഞ്ഞങ്ങാട്-69 എന്നിങ്ങനെയാണ് ബ്ലോക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. കാസർകോട്-14, നീലേശ്വരം-15, കാഞ്ഞങ്ങാട്-47 എന്നിവയാണ് നഗരസഭ അടിസ്ഥാനത്തിലുള്ള കണക്ക്. സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കുന്നതിന് 124 വാഹനങ്ങളും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് 22 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

