ക്വാര്‍ട്ടറില്‍ ഇന്ന് ഇംഗ്ലണ്ട്-ഫ്രാന്‍സ് പോരാട്ടം

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിലാണ്. ഏറ്റവും ഒത്തിണക്കത്തോടെ കളിക്കുന്ന സംഘങ്ങളില്‍ മുന്‍പന്തിയിലാണവര്‍…. ഗോളടിച്ചു കൂട്ടുന്ന കിലിയന്‍ എംബാപ്പെ ആ പണി തുടര്‍ന്നാല്‍ ഫ്രാന്‍സിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂദും ഗ്രീസ്മാനും ഡെംബലെയും ഫോമില്‍ തന്നെ…. ഫ്രാന്‍സിന്‍റെ പ്രതിരോധനിര അധികം പരീക്ഷിക്കപ്പെട്ടിട്ടില്ല…. ഗോള്‍ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസന്‍റെ പ്രകടനവും നിര്‍ണായകമാകും.
കടലാസിലും കളത്തിലും കരുത്തരാണ് ഇംഗ്ലീഷ് നിര. ടീമിലെ വമ്ബന്‍ പേരുകളെ നന്നായി വിനിയോഗിക്കാന്‍ സൗത്ത് ഗേറ്റിനാകുന്നുണ്ട്. കരുത്തുള്ള പ്രതിരോധവും കളി മെനയുന്ന മധ്യനിരയും ഗോള്‍ അടിക്കാന്‍ മടിയില്ലാത്ത മുന്നേറ്റവും ഫ്രാന്‍സിന് ഭീഷണിയാകും. ഗോള്‍ വലയ്ക്ക് കീഴിലും ടീമിന് ആശങ്കയില്ല. യൂറോപ്പിന്‍റെ കരുത്തും തന്ത്രവുമായി രണ്ട് ടീമുകളും ഏറ്റുമുട്ടുമ്ബോള്‍ എന്തും പ്രതീക്ഷിക്കാം.

