KSDLIVENEWS

Real news for everyone

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്; പരാതി നല്‍കിയത് യൂത്ത് ലീഗ്

SHARE THIS ON

കോട്ടയം: വിദ്വേഷ പരാമർശത്തില്‍ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തില്‍ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുന്നത്.

ജനുവരി 6ന് ആയിരുന്നു വിവാദമായ ചർച്ച. ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവൻ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമർശം. മുസ്ലീംകള്‍ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോർജ് ചർച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!