അംഗീകാരങ്ങളുടെ നിറവിൽ തലയുയർത്തി കാസർകോട് ഗവ.കോളജ് എൻഎസ്എസ്

കാസർഗോഡ് : “പുരസ്കാരം ലഭിച്ച തുകയിൽ നിന്നു പി. ആകാശ് നൽകിയ വിഹിതം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി തുടക്കം കുറിച്ചത്. ഒരു വർഷം കൊണ്ട് ഉൽപാദിപ്പിക്കപ്പെടുന്ന ചെറുതേൻ വിൽപന നടത്തി കിട്ടുന്ന പണം സ്നേഹ വീടിന്റെ നിർമാണത്തിനു വിനിയോഗിക്കും.ശാരീരിക പരിമിതികൾ അനുഭവിക്കുന്ന വിദ്യാർഥികൾക്കു വേണ്ടി അടഞ്ഞു കിടക്കുന്ന ശുചിമുറി റാംപ് ഒരുക്കി തയാറാക്കി.കോളജിൽ എൻഎസ്എസ് ഗാർഡനിൽ ഒരുക്കിയ ശലഭോദ്യാനം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. ശലഭങ്ങളെ ആകർഷിക്കുന്നതിന് ഒട്ടേറെ വൈവിധ്യങ്ങളായ പൂച്ചെടികളാണ് വച്ചു പിടിപ്പിച്ചിട്ടുള്ളത്.മാലിന്യങ്ങളുടെ തോത് കുറക്കാൻ കോളജ് കൗൺസിൽ, പിടിഎ സഹകരണത്തോടെ കോളജിൽ പ്രത്യേക പിറ്റും ക്ലാസ് അടിസ്ഥാനത്തിൽ ബിന്നുകളും സ്ഥാപിച്ചു.കാൻസർ ദിനത്തിൽ കാൻസർ ബാധിച്ചവരെ വീടുകളിൽ ചെന്നു കണ്ടു. വീടുകളിൽ ഇതര രോഗികളെയും സാന്ത്വനിപ്പിക്കാനെത്തുന്നു.ഗവ.കോളജിലെ ഒരു നിർധന വിദ്യാർഥിക്ക് മധൂർ പഞ്ചായത്തിലെ ബിലാൽ നഗറിൽ വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി ഉളിയത്തടുക്ക അങ്കണവാടിയിൽ പ്രദേശത്തുള്ളവരെ വിളിച്ചു ചേർത്തു യോഗം നടത്തി. മാർച്ച് 4 ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ നിർമാണത്തിന് തറക്കല്ലിടും. പുതിയ വർഷാരംഭത്തോടെ വീട് പണി പൂർത്തിയാക്കി നൽകുകയാണ് ലക്ഷ്യം.രക്തദാനം, തെരുവിൽ ഉച്ച ഭക്ഷണം നൽകൽ പദ്ധതി നടപ്പിലാക്കുന്നു.ലഹരി ഉപയോഗത്തിനും വിൽപനയ്ക്കും എതിരെ വിദ്യാനഗർ മുതൽ അണങ്കൂർ വരെയുള്ള കടകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.”

