KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് പരിഹാരമായി; വി.വി.രമേശന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

SHARE THIS ON

കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായി. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശൻ ഇടതുമുന്നണി സ്ഥാനാർഥിയാകും. ഇന്ന് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്തേയും ദേവികുളത്തേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല.

മണ്ഡലം കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്നാണ് മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയം നീണ്ടത്. ഉപതരിഞ്ഞെടുപ്പിൽ മത്സരിച്ച ശങ്കർ റെ, കെ.ആർ.ജയാനന്ദൻ എന്നിവരുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. ഈ രണ്ടു പേരുകളോടും മണ്ഡലം കമ്മിറ്റി എതിർപ്പറയിച്ചു. തുടർന്നാണ് വി.വി.രമേശനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ സംസ്ഥാന കമ്മിറ്റിയാകും രമേശനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുക. ദേവികുളത്തെ സ്ഥാനാർഥിയേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!