സഞ്ജുവിന് ആദ്യ തോല്‍വിക്ക് പിന്നാലെ 12 ലക്ഷം പിഴ വിധിച്ച് ബി.സി.സി.ഐ

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് ഐ.പി.എല്‍. സീസണില്‍ ആദ്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ 12 ലക്ഷം രൂപ പിഴയും. ബി.സി.സി.ഐ. പിഴ ചുമത്തിയത് ഗുജറാത്ത് ജയന്‍റ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ്. രാജസ്ഥാൻ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എറിഞ്ഞിരുന്നത്. ശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയത് ഇത് സീസണില്‍ സഞ്ജുവിന്‍റെ ആദ്യ പിഴവായതിനാലാണെന്നും ഇവർ വ്യക്തമാക്കി.