KSDLIVENEWS

Real news for everyone

സി.എ.എയും ഏകീകൃത സിവില്‍ കോഡും അംഗീകരിക്കില്ല, പാര്‍ട്ടിയുടെ പോരാട്ടം ബി.ജെ.പിക്കെതിരെ: മമത ബാനര്‍ജി

SHARE THIS ON

കൊല്‍ക്കത്ത: സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡും സി.എ.എയും എൻ.ആർ.സിയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഈദ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പ് കാലത്ത് ചിലർ കലാപത്തിന് ശ്രമിക്കുമെന്നും അത്തരം ചതിക്കുഴികളില്‍ വീഴരുതെന്നും അവർ അഭ്യർത്ഥിച്ചു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ഏകീകൃത സിവില്‍ കോഡ് എന്നിവ തങ്ങള്‍ അംഗീകരിക്കില്ല. നമ്മള്‍ ഒത്തൊരുമയോടെ ജീവിച്ചാല്‍ ആർക്കും നമ്മെ ഉപദ്രവിക്കാൻ കഴിയില്ലെന്നും മമത ബാനർജി പറഞ്ഞു. തൻ്റെ പാർട്ടിയുടെ പോരാട്ടം ബി.ജെ.പിക്കെതിരെയാണ്. ഇന്ത്യ ബ്ലോക്കിനെക്കുറിച്ച്‌ തങ്ങള്‍ പിന്നീട് തീരുമാനിക്കും. എന്നാല്‍ ബംഗാളില്‍ ഒരു വോട്ടും മറ്റു പാർട്ടികള്‍ക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചതിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെയും അവർ നിശിതമായി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!