KSDLIVENEWS

Real news for everyone

വിധി വിചിത്രം; സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; എം സ്വരാജ്

SHARE THIS ON

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹർജി തള്ളിയ ഹൈക്കോടതി വിധി വിചിത്രമെന്ന് എം സ്വരാജ്. ഹൈക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് എം സ്വരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ശരിവെച്ചിരുന്നതായും എം സ്വരാജ് പറഞ്ഞു. ‘എല്ലാം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോള്‍ മറിച്ചാണ് വിധി വന്നിരിക്കുന്നത്. കേസ് ജയിച്ചോ തോറ്റോ എന്നതിന് അപ്പുറം ഈ വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വിശ്വാസികളായി ജനങ്ങളുടെ ഈശ്വര സങ്കല്‍പ്പങ്ങളെ സ്ലിപ്പില്‍ അച്ചടിച്ച്‌ വിതരണം ചെയ്താലും കുഴപ്പമില്ല എന്ന തോന്നല്‍ ഈ വിധി സമൂഹത്തില്‍ പകർന്ന് നല്‍കും. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യും’ എം സ്വരാജ് പ്രതികരിച്ചു. ആരോപണങ്ങളില്‍ നൂറു ശതമാനം ഉറച്ചുനില്‍ക്കുന്നതായി സ്വരാജ് വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിധിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യും. അഭിഭാഷകനുമായി ആലോചിച്ച്‌ തുടർനടപടികളിലേക്ക് കടക്കുമെന്ന് സ്വരാജ് പറയുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഉന്നയിച്ച ആരോപണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. : ‘പോരാടി നേടിയ വിജയം’; തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നെന്ന് കെ.ബാബു അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കെ ബാബുവിന് എംഎല്‍എ ആയി തുടരാമെന്ന് ഹൈക്കോടതി വിധി. ജസ്റ്റിസ് പി.ജി.അജിത് കുമാറിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!