വിരട്ടാമെന്ന് വിചാരമുണ്ടെങ്കിൽ അത് ഇങ്ങോട്ടു വേണ്ട; എന്തും പറയാമെന്നു വച്ചാൽ നടക്കില്ല മുഖ്യമന്ത്രി

കോട്ടയം ∙ ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊക്കെ കണ്ട് അങ്ങ് ഇളകിക്കളയും എന്നു വിചാരിച്ചാൽ അതിനു വേറെ ആളെ നോക്കണം. ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. നാടിന്റെ സംസ്കാരത്തിന് എതിരായി ലൈസൻസില്ലാതെ എന്തും പറയാമെന്നു വച്ചാൽ നടക്കില്ലെന്നു കഴിഞ്ഞ ദിവസങ്ങളിലെ നടപടികൾ വഴി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാമെന്ന അവസ്ഥയാണ് രാജ്യത്ത്. വിരട്ടാമെന്ന് വിചാരമുണ്ടെങ്കിൽ അത് ഇങ്ങോട്ടു വേണ്ട.

