KSDLIVENEWS

Real news for everyone

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആള്‍ക്ക് എന്തിനാണ് ഇത്ര ഭയം- വി മുരളീധരന്‍

SHARE THIS ON

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം.- ബി.ജെ.പി. ധാരണയെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ധാര്‍മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ക്ക് എന്തിനാണ് ഇത്ര ഭയമെന്നും അദ്ദേഹം ചോദിച്ചു.

സ്വപ്ന സുരേഷിന്റെ പ്രസ്താവന പുറത്തു വന്നതിനു ശേഷം മുഖ്യമന്ത്രി കാണിക്കുന്ന പരിഭ്രാന്തി, ദുരൂഹത വര്‍ധിപ്പിക്കുന്നു. മടിയില്‍ കനമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും മടിയില്‍ കനമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നു. ഗൂഢാലോചന അന്വേഷിക്കാനെന്ന പേരില്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാരെ നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്ക്, പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സുരക്ഷയൊരുക്കുന്നത് ജനരോഷം ഭയന്നാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ എന്തിനാണ് ഇത്രയും ഭയപ്പെട്ട് പോലീസുകാരെ നിരത്തി പ്രസംഗിക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!