KSDLIVENEWS

Real news for everyone

നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീന്‍ ഒവൈസി, സംഘര്‍ഷങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാരെന്ന് ആരോപണം

SHARE THIS ON

ദില്ലി: നബിവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീന്‍ ഒവൈസി. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

അതേസമയം, ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തില്‍ രാജ്യത്ത് ഇന്നും സംഘര്‍ഷം ഉണ്ടായി. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും ആക്രമസക്തമായി. ഹൗറയില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയില്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തി വീശി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൗറയിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനുപിന്നാലെ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസിന്റെ നിഷ്ക്രിയത്വമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ക്കര്‍ വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചടിച്ചു.

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. പൊലീസിന് നേരെ പ്രതിഷേധക്കാരും വെടിവച്ചു എന്നാണ് റിപ്പോര്‍ട്ട്. നാല് പൊലീസുകാരും ഒരു പ്രതിഷേധക്കാരുംവെടിയേറ്റ് ചികിത്സയിലാണ്. വെടിവയ്പ്പിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ യുപിയിലെ പ്രയാഗ് രാജ്, മൊറാദാബാദ് എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജില്‍ നടന്ന അക്രമത്തിന് പിന്നില്‍ എഐഎംഐഎം നേതാവായ ജാവേദ് അഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹാറന്‍പുരിലെ സംഘര്‍ഷത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് പൊലീസ് പറഞ്ഞു.

ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തില്‍ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്. കണ്ടാലറിയാവുന്നവര്‍ക്കേതിരെ ആണ് കേസ്. മതവികാരം ഇളക്കിവിടാന്‍ ശ്രമം ഉണ്ടായെന്ന് സെന്‍ട്രല്‍ ഡിസ്ട്രിക്‌ട് ഡിസിപി പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീര്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചിരിക്കുകയാണ്. നബി വിരുദ്ധ പരാമര്‍ശത്തില്‍ ദില്ലി സര്‍വകലാശാലയിലും പ്രതിഷേധം ഉണ്ടായി എംഎസ്‌എഫ്, കാമ്ബസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി അംഗങ്ങള്‍ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രവാചക നിന്ദ: നുപുര്‍ ശര്‍മ്മയുടെ തല വെട്ടുന്നതായുള്ള വീഡിയോ പുറത്തുവിട്ടയാള്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!