KSDLIVENEWS

Real news for everyone

പ്രവാചക നിന്ദയിലെ പ്രതിഷേധം: അറസ്റ്റിലായവരുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പോലീസ്

SHARE THIS ON

കാന്‍പുര്‍: പ്രവാചകനെതിരായ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യുപി പോലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്കാണ് പോലീസ് എത്തിയത്. യുപിയിലെ സഹറന്‍പുറിലും കാന്‍പുറിലുമാണ് സംഭവം. മുന്‍സിപ്പാലിറ്റി അധികൃതര്‍ വലിയ പോലീസ് സന്നാഹവുമായാണ് എത്തിയത്. അറസ്റ്റിലായ പ്രതികളുടെ വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.


സഹറന്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബുള്‍ഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മില്‍, അബ്ദുള്‍ വഖീര്‍ എന്നിവരുടെ വീടുകളിലേക്കാണ് അധികൃതര്‍ എത്തിയത്. അനധികൃത നിര്‍മാണം എന്നാരോപിച്ചാണ് ബുള്‍ഡോസറുമായി എത്തിയുള്ള നടപടി

റാഞ്ചിയില്‍ നൂപുര്‍ ശര്‍മ്മയുടെപരാമര്‍ശത്തിനെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 22പേരില്‍ 10 പേര്‍ പോലീസുകാരാണ്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചി നഗരത്തില്‍ ചിലയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!