KSDLIVENEWS

Real news for everyone

സെലിബ്രിറ്റി ഡിസൈനർ പ്രത്യുഷ മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിൽ

SHARE THIS ON

ഹൈദരാബാദ്∙ സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിലെ വീട്ടിലാണ് പ്രത്യുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശുചിമുറിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രത്യുഷയുടെ മുറിയിൽനിന്ന് കാർബൺ മോണോക്സൈഡിന്റെ സിലിണ്ടർ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബഞ്ചാരാ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

പ്രത്യുഷ ഗാരിമെല്ല എന്ന പേരിൽ ബഞ്ചാരാ ഹിൽസിൽ സ്വന്തമായി ഫാഷൻ സ്റ്റുഡിയോ നടത്തുകയാണ് ഇവർ. ബോളിവുഡിലെയും ടോളിവുഡിലെയും നിരവധി പേരുടെ ഫാഷൻ ഡിസൈനറാണ്. യുകെയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രത്യുഷ ആദ്യം അച്ഛന്റെ ബിസിനസിൽ പങ്കാളിയായെങ്കിലും പിന്നീട് ഫാഷൻ ലോകത്തേക്ക് തിരിയുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!