അമേരിക്കൻ ആക്രമണത്തെ തുടർന്ന് ഒമാൻ തീരത്ത് ഇന്ധനക്കപ്പലിന് തീപ്പിടിച്ച് ഇന്ത്യക്കാരൻ മരിച്ചു; രണ്ടുപേരെ കാണാനില്ല

മസ്കറ്റ്: ഒമാനിവിലെ സൊഹാറിൽ ഇന്ധനക്കപ്പലിന് തീപ്പിടിച്ച് ഒരു ഇന്ത്യക്കാരൻ മരിച്ചു. രണ്ട് ഇന്ത്യക്കാരെ കാണാതായി. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. ഇതിൽ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.
കപ്പൽ ആക്രമിക്കപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രം അപലപിച്ചു. സൊഹാർ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ, ഹോർമുസ് കടലിന് സമീപമാണ് ഇന്ധന ടാങ്കറിനുനേരെ ആക്രമണമുണ്ടായത്.
ഇറാനിയൻ കപ്പലുകളെ ലക്ഷ്യമിട്ടുള്ള യു.എസ്. നാവിക ഉപരോധവുമായി ബന്ധപ്പെട്ട ആക്രമണമാണിതെന്നാണ് ബ്രിട്ടീഷ് മാരിടൈം സുരക്ഷാ സ്ഥാപനമായ ആംബ്രയുടെ വിലയിരുത്തൽ.

