യു എ ഇ വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യു.എ.ഇലേക്ക് മടങ്ങാൻ അനുമതി.
ദുബായ്: യു എ ഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യു എ ഇയിലേക്ക് മടങ്ങാൻ അനുമതി. ഇതുവരെ യു എ ഇയുടെ താമസ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി ഉണ്ടായിരുന്നത്. യു എ ഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവര്‍ക്കും യാത്രാനുമതി നല്‍കാന്‍ ഇന്ത്യയിലെയും യുഎഇയിലെയും വിമാനക്കന്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഇന്ത്യൻ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടു.
ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയുടെ താമസ വിസക്കാര്‍ക്ക് മാത്രമായിരുന്നു യാത്രചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നത്