സ്വർണ വിലയിൽ ഇടിവ്
ഗ്രാമിന് ഇന്ന് 50 രൂപ കുറഞ്ഞ് 5150 രൂപയും പവന് 41200 രൂപയായി
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയത്.
ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5150 രൂപയായി. വ്യാഴാഴ്ച രണ്ടുതവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000 എന്ന പുതിയ ഉയരം കീഴടക്കിയത്.