ഉത്തർപ്രദേശിൽ ബി ജെ പി നേതാവിനെ വെടിവെച്ചുകൊന്നു

ലക്‌നോ| യു പിയില്‍ പ്രഭാതനടത്തത്തിനിറങ്ങിയെ ബി ജെ പി നേതാവിനെ വെടിവെച്ചുകൊന്നു. മുന്‍ ജില്ലാ പ്രസിഡന്റും പ്രാദേശിക പാര്‍ട്ടി നേതാവുമായ സഞ്ജയ് ഖോഖര്‍ ആണ് ഇന്ന രാവിലെ കൊല്ലപ്പെട്ടത്. ബാഗ്പത്തിലെ ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ചപ്രൗലി പ്രദേശത്താണ് സംഭവം. അജ്ഞാതരായ മൂന്ന് പേരാണ് ഖോഖറിന് നേരെ വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഖോഖര്‍ മരിച്ചിരുന്നു.
സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടാന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂണില്‍ ജില്ലയിലെ മുതിര്‍ന്ന ബി ജെ പി നേതാവിന്റെ മകനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.