മുൻ രാഷ്ട്രപതിപ്രണബ് മുഖര്‍ജിയെ മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം വെന്‍റിലേറ്ററിലേക്ക് മാറ്റി
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വെന്‍റിലേറ്റർ സഹായം നൽകി. ഇന്നലെ രാത്രി ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നു. ഡൽഹി ആര്‍ ആര്‍ സൈനിക ആശുപത്രിയിലാണ് ചികിത്സ. പ്രണബ് മുഖർജിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കവേ നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ട്വിറ്ററിലൂടെ പ്രണബ് ആവശ്യപ്പെട്ടിരുന്നു.
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും രാഹുൽ ഗാന്ധി, അജയ് മാക്കൻ, അരവിന്ദ് കെജ്‍രിവാള്‍ തുടങ്ങിയവരും ആശംസിച്ചു.