ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ 102 ദിവസത്തിന് ശേഷം ഇന്ന് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് ഓക്ക്ലാന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. രോഗബാധിതരായവരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടില്ല. പുതിയ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവരോടും വീടുകളില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.22 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 22 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക വ്യാപന സാധ്യത പൂര്‍ണമായും ഇല്ലാതാക്കിയ ന്യൂസിലാന്‍ഡ് മാതൃകയെ ലോകാരോഗ്യസംഘടന വരെ പ്രശംസിച്ചിരുന്നു.