KSDLIVENEWS

Real news for everyone

ഉപ്പള ബേക്കൂറിൽ കഞ്ചാവ് ലഹരിയിൽ കാറോടിച്ച് സ്ക്കൂട്ടറിൽ ഇടിച്ച് തെറിപ്പിച്ചു. സ്ക്കൂട്ടർ യാത്രാക്കാരൻ ദാരുണമായി മരണപ്പെട്ടു. വണ്ടിയോടിച്ചു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും നാട്ടുകാർ.

SHARE THIS ON

ഉപ്പള: ബേക്കൂറിൽ കഞ്ചാവ് ലഹരിയിൽ കാറോടിച്ച് കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ ഇടപെടുമെന്നായപ്പോൾ യുവാവ് ഭയന്നോടിച്ച് കൊണ്ട് എതിരെ വന്ന സ്ക്കൂട്ടറിലിടിച്ചു. സ്ക്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരണപ്പെട്ടു. . ഉപ്പള സുഭാഷ് നഗറിലെ റാംഭട്ട് ( 62 ) ആണ് മരിച്ചത് . നിരവധി കേസുകളിൽ പ്രതിയായ ഗഫൂർ എന്ന യുവാവാണ് കഞ്ചാവ് ലഹരിയിൽ എത്തി ബേക്കൂർ ടൗണിൽ ഭീകരാന്തരീക്ഷമുണ്ടാക്കിയത് . നാട്ടുകാർ എത്തിയതോടെ കാറെടുത്ത് അ ഗം ഓടിച്ചു രക്ഷപ്പെടുന്നതിനിടെയാണ് റാംഭട്ടിന്റെ സ്കൂട്ടറിലിടിച്ചത് . സംഭവമറിഞ്ഞു പോലീസ് എത്തിയതോടെ യുവാവ് കാറും ഉപേക്ഷിച്ച് വനത്തിലൂടെ ഓടിരക്ഷപ്പെട്ടു . ഇയാളുടെ കയ്യിൽ തോക്കുണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു . മഞ്ചേശ്വരം പൊലീസ് ഇയാൾക്കായി തിരച്ചിൽ തുടങ്ങി . വധശ്രമം , കഞ്ചാവ് കടത്തുൾപ്പെടെ ഏഴോളം കേസുകളിലെ പ്രതിയാണ് യുവാവ് . ഇയാളുടെ വീട്ടിൽ നിന്ന് അടുത്തിടെ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു . ഈ കേസിൽ എക്സൈസ് സംഘം ഹാജരാകാനാവശ്യപ്പെട്ടിരുന്നുവെങ്കി ലും ഇയാൾ ഇതുവരെ ഹാജരായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!