KSDLIVENEWS

Real news for everyone

നെഞ്ചു വേദനയെ തുടര്‍ന്ന് ബോഡി ബില്‍ഡര്‍ മരിച്ചു, മരണ കാരണം ഹൃദയാഘാതം

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയില്‍ ബോഡി ബില്‍ഡര്‍ 27-ാം വയസ്സില്‍ ഹൃദയാഘാതം കാരണം മരിച്ചു. നലാസോപര ഈസ്റ്റിലെ ആരം കോളനിയില്‍ താമസിക്കുന്ന അജിന്‍ക്യ കദാം ആണ് മരിച്ചത്.

75 കിലോ ഗ്രാം വിഭാഗത്തില്‍ നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോഡി ബില്‍ഡറാണ് അജിൻക്യ.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അജിൻക്യയെ കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കോര്‍പ്പറേഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെത്തിക്കും മുന്‍പു തന്നെ അജിൻക്യ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ചാണ് അജിൻക്യയ്ക്ക് ഹൃദയാഘാതമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!