KSDLIVENEWS

Real news for everyone

നയതന്ത്ര സഹകരണം ശക്തമാക്കി ഖത്തറും-ബ്രിട്ടനും

SHARE THIS ON

ദോഹ : ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം, വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, ബ്രിട്ടീഷ് ബിസിനസ്​- എനര്‍ജി- ഇന്‍ഡസ്​ട്രിയല്‍ സ്​ട്രാറ്റജി സെക്രട്ടറി ഓഫ് സ്​റ്റേറ്റ് അലോക് ശര്‍മയുമായി കൂടിക്കാഴ്ച നടത്തി.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയതായിരുന്നു ഖത്തര്‍ വിദേശകാര്യമന്ത്രി.

വിവിധ മേഖലകളില്‍ പ്രത്യേകിച്ചും ഊര്‍ജ, പരിസ്​ഥിതി മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും പൊതു താല്‍പര്യ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!