KSDLIVENEWS

Real news for everyone

പാലാ വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പൻ

SHARE THIS ON

കോട്ടയം: പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ജോ​സ് കെ. ​മാ​ണി ഇ​ട​ത് മു​ന്ന​ണി​യി​ലേ​ക്ക് വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്കാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ട് കൊടുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണിയിലേക്ക് ജോ​സി​നെ​യും പാ​ര്‍​ട്ടി​യേ​യും സ്വാഗതം ചെയ്യുന്നു എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ വി​ട്ടു​വീ​ഴ്ച​യ്ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച്‌ പറഞ്ഞു. എ​ന്‍​സി​പി തീരുമാനവും ഇത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാലാ സീറ്റ് കെ എം മാണി ജയിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!