KSDLIVENEWS

Real news for everyone

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

SHARE THIS ON

ബിന്ദു കൃഷ്ണ,പദ്മജ വേണുഗോപാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയേക്കും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിതാരിഖ് അന്‍വറിനെ നേരിട്ട് കാണാതെ ഫോണില്‍ സംസാരിച്ച ശേഷമാണ്,കെപിസിസി ഭാരവാഹി പട്ടിക കെ.സുധാകരന്‍ ഇ മെയില്‍ വഴി കൈമാറുന്നത്. ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ ഫോണില്‍ സംസാരിച്ചതിനാല്‍ പട്ടികയില്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിലേറെ കെപിസിസി ഭാരവാഹിത്വം വഹിച്ചവരെയും സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ടുമാരെയും വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് പരിഗണിക്കേണ്ട എന്ന് നേരത്തേ തീരുമാനിച്ചിരുന്നു.

വനിതാ പ്രാതിനിധ്യത്തിന്റെ ആനുകൂല്യത്തില്‍ ബിന്ദു കൃഷ്ണ,പദ്മജ വേണുഗോപാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കും. ഒരു വര്‍ഷത്തില്‍ താഴെയാണ് ഡിസിസി അധ്യക്ഷന്മാരായത് എന്ന് ചൂണ്ടിക്കാട്ടി തൃശൂരില്‍ നിന്ന് എംപി വിന്‍സെന്റും കോഴിക്കോട് നിന്ന് രാജീവന്‍ മാസ്റ്ററും അഭ്യര്‍ത്ഥിച്ചിരുന്നു. കെ.സി.വേണുഗോപാല്‍ താല്പര്യം പ്രകടിപ്പിക്കുമ്ബോഴും എംകെ രാഘവന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ രാജീവന്‍ മാസ്റ്റര്‍ക്ക് എതിരാണ്. ഇളവ് നല്‍കിയാല്‍ ഇതിന്റെ പേരിലാകും കോണ്‍ഗ്രസില്‍ വീണ്ടും ചെരിപ്പോര് തലപൊക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!