ബാവിക്കര മഖാം ഉറുസ് അന്തർ സംസ്ഥാന ദഫ് മുട്ട് മാപ്പിളപ്പാട്ട് മത്സരം ജനവരി 24ന്
ബാവിക്കര: ബാവിക്കര മഖാം ഉറുസ് നേർച്ചയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ജനവരീ 24 ന് വെള്ളി 7 മണി മുതൽ ദഫ് മുട്ട് മാപ്പിളപ്പാട്ട് മത്സരം നടക്കും. തുടർന്ന് 25 മുതൽ 31 വരെ മത പ്രഭാഷണ പരമ്പരയും നടക്കും. ഫെബ്ബ്രവരി 1 ന് വൈകിട്ട് 4 മണിക്ക് ആയിരങ്ങൾക്ക് അന്നദാനം നൽകുന്നതോട് കൂടി ഉറൂസ് നേർച്ചയ്ക്ക് സമാപനം കുറിക്കും