KSDLIVENEWS

Real news for everyone

സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു , ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു ; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

SHARE THIS ON

കണ്ണൂര്‍: ഓടുന്നതിനിടയില്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു തകര്‍ന്നു.

പാപ്പിനിശേരി – പഴയങ്ങാടി കെഎസ്ടിപി റോഡ് ജങ്ഷനിലാണ് സംഭവം. അപകടത്തില്‍ 32കാരനായ വ്യാപാരി പി പി ഷരീക്കിന് പരിക്കേറ്റു. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു.

കണ്ണൂരിലേക്ക് സാധനങ്ങളെടുക്കാന്‍ ഗുഡ്‌സ് ഓട്ടോയില്‍ പോയതാണ് ഷരീക്ക്. മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ട് ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!