8.25 കോടിക്ക് ധവാൻ പഞ്ചാബിൽ, അശ്വിനെ 5 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ

ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതൽ വില ലഭിച്ച താരം.
കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിൻസിനെ 7.25 കോടിക്ക് കൊൽക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.
6.25 കോടിക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപ്പിറ്റൽസിൽ. ക്വിന്റൺ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് സ്വന്തമാക്കി ആർസിബി.
ബെംഗളൂരുവിലെ ഹോട്ടൽ ഐടിസി ഗാർഡനിയയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ തന്നെ ലേലം ആരംഭിച്ചു. 2018 മുതൽ താരലേലം നടത്തുന്ന ഹ്യൂ എഡ്മീഡ്സ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്.

