മൂന്ന് മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റില്‍. ആനക്കാംപൊയില്‍ സ്വദേശിനി ജിനു(38)വിനെയാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത്. യുവതിയുടെ ആണ്‍സുഹൃത്തായ ടോം ബി. ടോംസി(36)നെയും തിരുവമ്പാടി പോലീസ് പിടികൂടിയിട്ടുണ്ട്. ജനുവരി 16-ാം തീയതിയാണ് ജിനുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയത്. പത്തും പതിനാലും പതിനാറും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു വീടുവിട്ടിറങ്ങിയതെന്നായിരുന്നു പരാതി. പോലീസ് അന്വേഷണത്തില്‍ ആണ്‍സുഹൃത്തായ ടോമിനൊപ്പമാണ് ജിനുനാടുവിട്ടതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് ഇയാളുടെ പിതാവും കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. ഫോണ്‍വിളി വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍നിന്ന് രണ്ടുപേരെയും തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തത്. ബാലനീതി വകുപ്പ് പ്രകാരം കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.