KSDLIVENEWS

Real news for everyone

കാട്ടാന ആക്രമണം; വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യും, വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി

SHARE THIS ON

കല്‍പ്പറ്റ: വയനാട്ടില്‍ സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാവുന്നതിൻ്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി.

മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ, വകുപ്പ് മേധാവിമാർ അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തു. വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്. അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പോസ്സ് മോർട്ടത്തിനായി സുല്‍ത്താൻബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തില്‍ കഴിഞ്ഞ എട്ടുവർഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

വയനാട്ടില്‍ 35 ദിവസത്തിനിടെ 3 മരണം

ജനുവരി 8: കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയില്‍ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്ബോള്‍ അപകടം

ഫെബ്രുവരി 10: നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു. നെല്ലാക്കോട്ട വെള്ളരി ഉന്നതിയില്‍ നിന്ന് കാപ്പാടേക്ക് വരുമ്ബോള്‍.

ഫെബ്രുവരി 11: അട്ടമല ഏറാട്ട് കുണ്ടിലെ ബാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!