നാല് വർഷത്തിൽ കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ മത്സരിച്ചത് 172 എംഎൽഎമാർ : റിപ്പോർട്ട്

ന്യൂഡൽഹി: 2016 മുതൽ 2020 വരെയുള്ള കാലയളവിൽ കോൺഗ്രസിൽ നിന്നും വിട്ടുപോയി മറ്റ് പാർട്ടികളിൽ മത്സരിച്ചത് 170 എംഎൽഎമാരെന്ന് റിപ്പോർട്ട്. ഇതേ കാലയളവിൽ ബിജെപിയിൽ നിന്ന് പോയി മറ്റ് പാർട്ടികൾക്ക് വേണ്ടി മത്സരിച്ചത് 18 പേരാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2016-2020 കാലയളവിൽ രാഷ്ട്രീയ പാർട്ടികൾ മാറിയ 405 എംഎൽഎമാരിൽ 182 പേർ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നപ്പോൾ കോൺഗ്രസിൽ ചേർന്നത് 38 പേരാണ്. 25 പേർ തെലങ്കാന രാഷ്ട്ര സമിതിയിലും ചേർന്നു.

