പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണം-സമസ്ത പ്രവാസി സെൽ

ചെർക്കള: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽപരമായ അവരുടെ നൈപുണ്യവും പരിചയവും രാജ്യത്തിന്റെ നന്മയ്ക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സമഗ്ര പാക്കേജ് തയ്യാറാക്കി അവതരിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടുവരണമെന്ന് സമസ്ത പ്രവാസി സെൽ പ്രഥമ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (സമസ്ത)യുടെ കീഴിൽ പുതുതായി രൂപംകൊണ്ട സമസ്ത പ്രവാസി സെല്ലിന്റെ പ്രഥമ ജില്ലാ കൺവെൻഷൻ ജംഇയ്യത്തുൽ ഖുത്തുബാ ജില്ലാ വർക്കിങ് പ്രസിഡന്റും മാലിക് ദിനാർ ഗ്രാൻറ്് ജുമാ മസ്ജിദ് ഖത്തീഖുമായ അബ്ദുൾ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി. മുൻ ട്രഷറർ ചേരൂർ അബ്ദുൾഖാദർ മൗലവി അധ്യക്ഷത വഹിച്ചു.https://65dd3059d28ae1713b55185c655cb9ca.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0
വി.കെ.മുഹമ്മദ് വേങ്ങാട്, സിദ്ദിഖ് നദ്‌വി ചേരൂർ, അബ്ദുൾമജീദ് പയ്യന്നൂർ, എസ്.കെ.മുഹമ്മദലി ഹാജി മൊഗ്രാൽ പുത്തൂർ, സലാം ഫൈസി മഞ്ചേശ്വരം, എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ചന്തേര, മുനീർ പി.ചെർക്കള, ഇബ്രാഹിം ഹാജി പടിക്കൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സിദ്ദിഖ് നദ്‌വി ചേരൂർ (പ്രസി.), ചേരൂർ അബ്ദുൾഖാദർ മൗലവി, ടി.കെ.സത്താർ ഹാജി (വൈസ് പ്രസി.), എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ചന്തേര (ജന. സെക്ര.), മുനീർ പി.ചെർക്കളം, ഇബ്രാഹിം ഹാജി പടിക്കൽ (ജോ. സെക്ര.), അബ്ദുൾ സലാം ഫൈസി മൊഗ്രാൽ (ഖജാ.).

