വന്ദന കേസില്‍ നടന്നത് വലിയ ക്രമക്കേട്, തെറ്റായ FIR ഇട്ടത് പോലീസിനെ വെള്ളപൂശാൻ- വി.ഡി. സതീശന്‍

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ കേരള പോലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൊണ്ടുപോയ ആളെയാണ് ‘രോഗി’യാക്കിയത്. പ്രതി കുഴപ്പക്കാരനാണെന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടിച്ചുകൊണ്ടുപോയ ആള്‍ എങ്ങനെയാണ് രോഗിയാകുന്നതെന്നും സതീശന്‍ ചോദിച്ചു. പോലീസിന്റെ അനാസ്ഥയാണ് ഈ സംഭവത്തിലുണ്ടായിരിക്കുന്നത്. സേനയ്ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന നടപടികളാണ് പോലീസ് വരുത്തിവെച്ചത്. എന്നിട്ട് പോലീസിന്റെ തലപ്പത്തുള്ളവരും സര്‍ക്കാരും അതിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനത്തെയും സതീശന്‍ ചോദ്യം ചെയ്തു. മാധ്യമങ്ങളും ദൃക്‌സാക്ഷികളും ഉള്ളതുകൊണ്ടാണ് സത്യം ഇപ്പോള്‍ ജനങ്ങളറിയുന്നത്. ഇല്ലെങ്കില്‍ സത്യം മുഴുവന്‍ മൂടിവെച്ച് സർക്കാർ കള്ളക്കഥകള്‍ പ്രചരിപ്പിക്കുമായിരുന്നെന്നും സതീശന്‍ ആരോപിച്ചു. JUST IN Just now “സിസ്റ്റർ” എന്ന വിളിക്ക് കാതോർത്ത് അവർ അരികിലുള്ളത് കൊണ്ടാണ് പല ജീവനുകളും രക്ഷപ്പെട്ടുവരുന്നത് 1 hr ago ട്രെന്‍ഡിങ്ങായി ടൈ-ഡൈ ടി ഷര്‍ട്ടുകള്‍; ഓണ്‍ലൈനായി വാങ്ങാം 1 hr ago ‘അച്ഛനെ ഞാനൊരുപാടൊരുപാട് സ്നേഹിച്ചിരുന്നു…’ആമിയോപ്പു ആ ദിവസങ്ങളിലെല്ലാം മന്ത്രിക്കുന്നു… See More വ്യാപകമായ ക്രമേക്കേടുകളാണ് ഈ കേസില്‍ പോലീസ് നടത്തിയിരിക്കുന്നത്. പോലീസിനെ വെള്ളപൂശുന്ന എഫ്.ഐ.ആറാണ് ഉണ്ടാക്കിയിരിക്കുന്നത്. എഫ്.ഐ.ആര്‍ പോലും തെറ്റിച്ച് കേസെടുത്താല്‍ പിന്നെ ജനങ്ങള്‍ക്ക് എന്ത് വിശ്വാസമാണ് പോലീസിലുണ്ടാകുക? സി.പി.എമ്മിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ലഹരിമാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുന്നത്. ഇത് നിയമസഭയില്‍ നേരത്തേ പറഞ്ഞതാണ്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണുന്നില്ലെന്നും സതീശന്‍ വ്യക്തംമാക്കി.

