KSDLIVENEWS

Real news for everyone

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് ദോഷം ചെയ്യും: മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍

SHARE THIS ON

ന്യൂഡല്‍ഹി: കൊവിഡിനെതിരായ വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ ആന്റണി ഫൗചി. വാക്‌സിന്‍ ഇടവേള കൂട്ടുന്നത് വഴി കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാക്‌സീന്‍ മാര്‍ഗനിര്‍ദേശം പുതുക്കിയതുമായി ബന്ധപ്പെട്ട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയില്‍നിന്ന് 12-16 ആഴ്ചയായി നീട്ടിയതു വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!