സിക്ക പ്രതിരോധം വിലയിരുത്താന്‍ കേന്ദ്രസംഘം; തലസ്ഥാനത്ത് രോഗികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കും. ഇന്നലെ മുഴുവന്‍ ചര്‍ച്ചകള്‍ക്കാണ് കേന്ദ്രസംഘം വിനിയോഗിച്ചത്. വൈറസ് കണ്ടെത്താന്‍ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. പാറശാല, നന്തന്‍കോട്, തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളാണ് നിലവില്‍ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്.
രോഗികളില്‍ ഒരാള്‍ 46 വയസുള്ള പുരുഷനാണ്. 22 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിയുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്ബിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്ബിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്

