വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു , ശരീരഭാഗങ്ങളിൽ കയറിപ്പിടിച്ചു ‘ – സി.എ.എ സമരക്കാർക്കു നേരെ പൊലിസിന്റെ ലൈംഗികാതിക്രമവും നടന്നെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വ്വകലാശാലയില്‍ സി.എ.എ വിരുദ്ധ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ലൈംഗികാതിക്രമവും നടന്നതായി റിപ്പോര്‍ട്ട്. നിരവധി വിദ്യാര്‍ഥികള്‍ പൊലസിന്റെ അതിക്രമത്തിനിരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്രമങ്ങള്‍ക്കിടെ പൊലിസ് രാസവാതകം ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. നാഷനല്‍ ഫെഡറേഷന്‍ ഓഫ് വുമണിന്റേതാണ് റിപ്പോര്‍ട്ട്.
ഈ ഹീനകൃത്യങ്ങളില്‍ പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനിടെ സംഘടനാ പ്രസിഡന്റ് അരുണാ റോയ് ആവശ്യപ്പെട്ടു. പൊലിസിന്റെ കര്രൂരതക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ടാര്‍ഗറ്റ് ചെയ്തുള്ള ലൈംഗികാതിക്രമവും പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണില്‍ ചോരയില്ലാത്ത വിധം നടത്തിയ അക്രമവും മുമ്ബൊരിക്കലും ഉണ്ടായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സി.എ.എംക്കുെ എന്‍.ആര്‍സിക്കുമെതിരെ സമാധാന പൂര്‍ണമായ സമരം നയിക്കുയായിരുന്ന വിദ്യാര്‍ഥികളും പ്രദേശവാസികളും അതിക്രൂരമായി അക്രമിക്കപ്പെട്ടു. നെയിം പ്ലെയിറ്റുകളോ ബാഡ്ജുകളോ ഇഉല്ലാത്ത പൊലിസുകാരുണ്ടായിരുന്നു കൂട്ടത്തില്‍. യൂനിഫോമില്ലാത്തവരും ഉണ്ടായിരുന്നു. അക്രമികളുടെ തീവ്രതയും പ്രതികാരേച്ഛയും അസാധാരമായിരുന്നു- അരുണ റോയ്പറഞ്ഞു. ഫെബ്രുവരി പത്തിന് ജാമിഅയില്‍ സമരം നയിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായതു പോലൊരു അക്രമം ലോകത്തെവിടേയും നടന്നിട്ടുണ്ടാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.