രാജമല പെട്ടിമുടിയിൽ 3 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു; മരണം 55 ആയി, 15 പേർക്കായി തിരച്ചിൽ തുടരുന്നു
ഇടുക്കി: രാജമല പെട്ടിമുടിപ്പുഴയിൽ നിന്ന് ഒരു കുട്ടിയുടേത് ഉൾപ്പെടെ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്നു രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു.
കണ്ണൻ–സീതാലക്ഷ്മി ദമ്പതികളുടെ മകൾ നബിയ (12), ഭാരതിരാജയുടെ മകൾ ലക്ഷണശ്രീ (10) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ചത്തെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 55 ആയി. ബാക്കിയുള്ള 15 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പെട്ടിമുടിയാര്‍ ചെന്ന് ചേരുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം.