കാസർകോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
കാസര്‍കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഇന്ന് (ആഗസ്റ്റ് 12 ന്) പ്രസിദ്ധീകരിച്ചു. പട്ടികയിലുള്ള അപേക്ഷകളും, ആക്ഷേപങ്ങളും ആഗസ്റ്റ് 26 വരെ സ്വീകരിക്കും. ഹിയറിങ്ങും പുതുക്കലും സെപ്റ്റംബര്‍ 23 ന് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കണമെന്നും ഇലക്ഷന്‍ സൂപ്രണ്ട് അറിയിച്ചു.