കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലുള്ള അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം
കാസര്‍കോട് : കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും തൊഴിലുടമകളും അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ കാസര്‍കോട്് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ അറിയിക്കണം. വിവരങ്ങള്‍ 9847 754 002 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ അല്ലെങ്കില്‍ alokasaragod@gmail.com വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ നല്‍കാം. പേര്, വയസ്സ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, സംസ്ഥാനം, നിലവില്‍ താമസിക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഇവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ കിറ്റ് കൂടി ലഭ്യമാക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 257850