ഉള്ളി വില തകർന്നടിഞ്ഞു. കണ്ണീരിലായി കര്‍ഷകര്‍. ഇന്ന് മുംബൈ നഗരത്തിൽ ഒരു കിലോ ഉള്ളിക്ക് വില ഒരു രൂപ മാത്രം
മുംബൈ: രാജ്യത്തെ ഉള്ളി വില സീസണിലെ ഏറ്റവും കുറഞ്ഞ അവസ്ഥയില്‍. മുംബൈ മൊത്ത വിണയില്‍ ഒരു രൂപക്ക് പോലും സവാള കിട്ടുന്ന അവസ്ഥയാണുള്ളത്. ഗുണനിലവാരം കൂടിയ സവാളക്ക് അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയാണ് വില. അല്‍പ്പം വലിപ്പം കുറഞ്ഞ സവാള ഒരു രൂപക്ക് പോലും ഇന്നലെ വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ട്. സാവളയുടെ കടുത്ത ക്ഷാമം മൂലം കഴിഞ്ഞ വര്‍ഷം കിലോക്ക് 200 രൂപവരെ ലഭിച്ച സാധനമാണ് തുച്ഛമായ വിലയില്‍ ഇപ്പോള്‍ വിറ്റയികേണ്ടി വരുന്നത്. ഉത്പ്പാദന കുറവും കൃഷി നശിച്ചതുമായിരുന്നു ക്ഷാമത്തിന് കാരണം.
എന്നാല്‍ കര്‍ഷകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സാവള വിലകണ്ട് ഇത്തവണ കൂടുതല്‍ ഇടങ്ങളില്‍ കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നു. എന്നാല്‍ വില ഇത്രയും ദയനീയമായി കൂപ്പുകുത്തിയോടെ ഉള്ളി കൂട്ടത്തോടെ കത്തിച്ച് കളയേണ്ട അവസ്ഥയാണെന്ന് കര്‍ഷകരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴക്കാലമായതിനാല്‍ ഉള്ളി നശിക്കുമെന്ന ഭീതിയിലാണ് കുറഞ്ഞ വിലക്ക് ഇപ്പോള്‍ വിറ്റൊഴിവാക്കുന്നതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ കര്‍ഷകരില്‍ ഒരൂ രൂപക്ക് വരെ ലഭിക്കുന്ന ഉള്ളിക്ക് ചില്ലറ വിപണിയില്‍ വിലക്ക് വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്നതാണ് വസ്തുത. 20 മുതല്‍ 30 രൂപവരെയാണ് ചില്ലറ വിപണിയിലെ വില. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഒരു പ്രയോജനവും ലഭിക്കുന്നില്ല. ഇടനിലക്കാരും മൊത്തവ്യാപാരികളുമാണ് ലാഭം കൊയ്യുന്നത്.