KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 68 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 66 പേർക്കും. 285 പേർക്ക് രോഗ മുക്തി

SHARE THIS ON

കാസർകോട് :ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഓരാളടക്കം 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (പിലിക്കോട് പഞ്ചായത്തിലെ 50 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 32 കാരന്‍).
   വീടുകളില്‍  3583 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 974 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  285 പേരെ ഡിസ്ചാര്‍ജ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!