പൂജപ്പുര സെൻട്രൽ ജയിൽ കോവിഡ് ഭീതിയിൽ. 59 തടവുകാര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം | പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് കൊവിഡ് രോഗബാധ. ഇതുവരെ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം രോഗികളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആള്‍ക്ക് രോഗബാധ സ്ഥിരികരിച്ചിരുന്നു. ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. ഇതിനു പിന്നാലെയാണ് തടവുകാരില്‍ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്തിയത്.