മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ത്യാഗി അന്തരിച്ചു
ഗാസിയാബാദ്: കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി ബുധനാഴ്ച ഗാസിയാബാദിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പെട്ടെന്നു വീട്ടിൽ വീണതിനെ തുടർന്ന് ഗാസിയാബാദിലെ യശോദ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ലീഡറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ദേശീയ പാർട്ടിയായ കോൺഗ്രസ്സ് തങ്ങളുടെ നേതാവിന്റെ നിര്യാണത്തെക്കുറിച്ച് അറിയിച്ചു. ട്വീറ്റിൽ ഇങ്ങനെ പറയുന്നു: “ശ്രീ രാജീവ് ത്യാഗിയുടെ പെട്ടെന്നുള്ള നിര്യാണത്തിൽ ഞങ്ങൾ വളരെയധികം ദു:ഖിതരാണ്. കടുത്ത കോൺഗ്രസുകാരനും യഥാർത്ഥ ദേശസ്നേഹിയുമായിരുന്നു അദ്ദേഹം. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അറിയിക്കുന്നു.