KSDLIVENEWS

Real news for everyone

വീട് വാങ്ങി വഞ്ചിക്കപ്പെട്ട ബീഫാത്വിമ ഉമ്മയുടെ കണ്ണീർ കാണാതെ പോകരുത്.

SHARE THIS ON

ബഹുമാന്യരെ,
എനിക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടിന് വേണ്ടി ആഗ്രഹിക്കുകയും, നായന്മാര്‍മൂല ബാഫഖിനഗര്‍ പടിഞ്ഞാര്‍മൂലയില്‍ വീടുകള്‍ കെട്ടി വില്‍ക്കുന്നതായി മൊയ്തു എന്ന ബ്രോക്കര്‍ പറയുകയും ഞാനും കുടുംബവും പോയി വീട് കാണുകയും ചെയ്തു.
ചൂരിയിലുള്ള സത്താറിന്‍റെ ഉടമസ്ഥതയിലാണ് വീട് എന്നാണ് പറഞ്ഞത്. ഇരുപത്തെട്ട് ലക്ഷം രൂപയ്ക്ക് സത്താറും എന്‍റെ കുടുംബവുമായി വീടിന് വില പറഞ്ഞുറപ്പിച്ചു. സത്താര്‍ തന്‍റെ മകളുടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങാനുണ്ട്; പണം പെട്ടെന്ന് വേണമെന്ന് പറഞ്ഞതിനാല്‍ എന്‍റെയും മക്കളുടെയും കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റ് 20 ലക്ഷം രൂപ സത്താറിന് നല്‍കി. ഈ വീട്ടില്‍ ഞാന്‍ താമസം ആരംഭിച്ചു. എന്നാല്‍ സത്താര്‍ വീട് എനിക്ക് ഇതുവരെയായും രജിസ്ട്രേഷന്‍ ചെയ്തുതന്നില്ല. ഇപ്പോള്‍ ഈ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് സത്താര്‍, പ്രസ്തുത പണം തന്‍റെ പാര്‍ട്ണറായ നൗഷാദിന് കൊടുത്തു എന്നും നൗഷാദിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ പേരിലാണ് ആധാരമെന്നും പറയുന്നു. നിരവധി തവണ ഞാന്‍ കരഞ്ഞു കേണപേക്ഷിച്ചിട്ടും ഈ വീട് എനിക്ക് രജിസ്ട്രേഷന്‍ ചെയ്തു തരുന്നില്ല. ഞാന്‍ ബാക്കി കൊടുക്കാനുള്ള എട്ട് ലക്ഷം കൊടുക്കാന്‍ തയ്യാറാണ്. എനിക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുന്നതിനായി സത്താറിന്‍റെ വീടിനുമുമ്പില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാന്‍ നില്‍പ് സമരം ആരംഭിച്ചു. ഈ പ്രശ്നത്തില്‍ കാസര്‍കോട് ഖാളി പ്രൊഫ. ആലിക്കുട്ടി ഉസ്താദ് ഖാസി ഹൗസില്‍ മാലിക്ദീനാര്‍ ഖത്വീബ് മജീദ് ബാഖവി ഉസ്താദ്, സത്താര്‍, നൗഷാദ്, മൊയ്തു, നസീര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ഒപ്പം എന്നെയും വിളിച്ച് വരുത്തി എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ ഒരു മദ്ധ്യസ്ഥ ചര്‍ച്ച നടത്തി. അവസാനം ഖാസി വിധി പറഞ്ഞു. സത്താറാണ് പണം വാങ്ങിയത്, അതുകൊണ്ട് സത്താര്‍ പണം തിരികെ കൊടുക്കുകയോ വീട് രജിസ്ട്രേഷന്‍ ചെയ്തുകൊടുക്കുകയോ ചെയ്യണം. ബീഫാത്തിമ ഉമ്മയെ നിങ്ങളുടെ പ്രശ്നത്തില്‍ ബലിയാടാക്കരുത് എന്നാണ് ഖാളി വിധി പറഞ്ഞത്. എന്നാല്‍ സത്താര്‍ ഖാളിയുടെ വിധിയും അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ വീടിനായി നല്‍കിയ പണം കൊണ്ടാണ് സത്താര്‍ സത്താറിന്‍റെ മകളെ ഖാസിലൈനില്‍ താമസിക്കുന്ന പൈപ്പിന്‍റെ ഉമ്പുച്ച എന്നവരുടെ മകന് വിവാഹം ചെയ്തുകൊടുത്തത്. ഈ വിവാഹത്തിന് എന്‍റെ പണം ഉപയോഗിച്ച് വാങ്ങിയ മുഴുവന്‍ സ്വര്‍ണ്ണവും പണവും എനിക്ക് തിരിച്ചുകിട്ടാന്‍ വേണ്ടി സത്താറിന്‍റെ മകള്‍ താമസിക്കുന്ന ഉമ്പുച്ചാന്‍റെ വീടിന് മുന്നില്‍ ഞാനും എന്‍റെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നില്‍പ് സമരം നടത്തുവാനാണ് ആലോചിക്കുന്നത്. മറ്റൊരു വഴിയും എനിക്ക് മുന്നിലില്ല. ആയതിനാല്‍ ഖാസിലൈനില്‍ താമസിക്കുന്ന സത്താറിന്‍റെ മകളുടെ കൈവശമുള്ള സ്വര്‍ണ്ണം എനിക്ക് തിരിച്ചുകിട്ടുന്നതിന് വേണ്ടി ജമാഅത്ത് കമ്മിറ്റി അടിയന്തിരമായി ഇടപെടുകയും ഈ പ്രശ്നം പരിഹരിച്ചുതരികയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
നിങ്ങളുടെ എല്ലാവരുടെയും കരുണയും കാരുണ്യവും പ്രാര്‍ത്ഥനയും സഹായവും ഈ പാവപ്പെട്ട എനിക്ക് ഉണ്ടാകണമെന്നും എനിക്ക് നഷ്ടപ്പെട്ട എന്‍റെ സമ്പാദ്യം തിരിച്ചുകിട്ടുന്നതിന് വേണ്ടി നിങ്ങള്‍ എന്നോട് കരുണ കാണിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. എന്ന് താഴ്മയോടെ ബീഫാത്തിമ ഉമ്മ 9497424361

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!